സച്ചിൻ ടെണ്ടുൽക്കറും പതിനാറ്` പന്തുകളും


ഒരു വിഷയത്തെക്കുറിച്ച് ഒരാൾക്ക് 32316 വിധത്തിൽ ചിന്തിക്കാമെന്നാണ് ജെയിംസ് അലൻ പീറ്റേഴ്സൻ തന്റെ ‘ The infinity of thought process’ എന്ന മന:ശ്ശാസ്ത്രസംബന്ധിയായ പുസ്തകത്തിൽ പറയുന്നത്.

എനിക്ക് പതിനാറ്` തവണയേ ചിന്തിക്കേണ്ടി വന്നുള്ളൂ. ചില വിഷയങ്ങൾ അങ്ങിനെയാണ്, ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ ഉത്തരം കിട്ടും. മറ്റു ചിലത് 32316 അല്ല കാക്കത്തൊള്ളായിരം പ്രാവശ്യം ചിന്തിച്ചാലും അടുത്ത കവല വരെ പോലും എത്തില്ല.

എനിക്കറിയാം, ഈ ഞായറാഴ്ച വൈകുന്നേരം ആറ് മണിയ്ക്ക് (എന്ത് യാദൃശ്ചികം അല്ലേ, ഞായറാഴ്ചകൾ എപ്പോഴും ക്രൂരമാണ്) ഈ ലോകത്ത് പലതും നടക്കുന്നുണ്ട്.  എത്ര രാജ്യങ്ങൾ, എത്ര ജനുസ്സുകൾ, എത്ര ജാതികൾ മതങ്ങൾ ഗോത്രങ്ങൾ ഭാഷകൾ മനുഷ്യർ മൃഗങ്ങൾഅങ്ങിനെയങ്ങിനെ

 1. ഇപ്പോൾ മോസ്കോയിൽ മഞ്ഞു പെയ്യുന്നുണ്ടാകും.
 2. പാരീസിൽ ബാലെ കാണാൻ പോകുന്ന കമിതാക്കൾ പെട്ടെന്ന് വഴിയരികിൽ കാർ നിർത്തി ഉമ്മ വയ്ക്കുന്നുണ്ടാകും.
 3. അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതാക്കൾ അടുത്ത ചാവേറാക്രമണത്തിന്റെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടാകും.
 4. ദൽഹിയിൽ പുതിതായി അധികാരമേറ്റ മന്ത്രിപുംഗവൻ ഒന്നാന്തരം അഴിമതി ഒത്തുവന്നത് ആഘോഷിക്കുകയായിരിക്കും.
 5. കൊളംബോയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ടാകും.
 6. ലാസ് വെഗാസിലെ വേശ്യാലയങ്ങളിൽ നിന്നും ആണുങ്ങളും പെണ്ണുങ്ങളും സ്വവർഗരതിക്കാരും ചന്തിയിലെ പൊടിതട്ടി എഴുന്നേറ്റ് പോകുന്നുണ്ടാകും.
 7. ടോക്യോയിൽ നാളത്തെ ഓഫീസ് കാര്യങ്ങൾ ഓർത്ത് നെഞ്ചുവേദന വന്ന ഭർത്താവിന് ഭാര്യ വേദനസംഹാരി കൊടുക്കുന്നുണ്ടാകും.
 8. സിഡ്നിയിൽ സുനാമി അറിയിപ്പിനെത്തുടർന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നുണ്ടാകും.
 9. കറാച്ചിയിൽ പോലീസുകാർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ കണക്കിനെക്കുറിച്ച് തർക്കിക്കുകയാകും.
 10. ലണ്ടനിൽ എയർപോർട്ടിലെ ടോയ്ലറ്റിൽ നിറഞ്ഞു കിടക്കുന്ന നാപ്കിൻ എടുത്തു മാറ്റാത്തതിനെക്കുറിച്ച് യാത്രക്കാരൻ പരാതിപ്പെടുന്നുണ്ടാകും.

അങ്ങിനെയങ്ങിനെ..ആലോചിക്കുകയാണെങ്കിൽ, പറയാമല്ലോ അടുത്ത പത്ത് ജന്മങ്ങൾ വരെ ആലോചിക്കാനുള്ള കാര്യങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. ഇല്ലെന്ന് നിങ്ങൾക്ക് തർക്കിക്കാം. ഈ ലോകത്ത് ഒന്നുമില്ലെന്ന് തർക്കിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.

അങ്ങിനെയാണ് നിങ്ങളുടെ വിചാരമെങ്കിൽ ആലോചിക്കാൻ വിഷയങ്ങൾ അടിയൻ തരാം:

 1. സൽമാൻ ഖാന്റെ അടുത്ത സിനിമാ എന്ന് റിലീസ് ആകും?
 2. ശിൽ‌പ്പാ ഷെട്ടിയ്ക്ക് എത്ര വയസ്സായി? അവർ ഇപ്പോൾ എവിടെ എന്തു ചെയ്യുന്നു?
 3. ഇന്ദുലേഖ പുരട്ടിയാൽ ശരിക്കും മുടി വളരുമോ?
 4. ഇന്ത്യൻ റെയിൽ വേയുടെ സ്ലീപ്പർ ക്ലാസ്സ് യാത്ര എങ്ങിനെ ആനന്ദകരമാക്കാം?
 5. പാലക്കാട്ടു നിന്ന് തൃശ്ശൂർക്ക് അല്ലെങ്കിൽ പൊന്നാനിയ്ക്ക് എത്ര ബസ്സുകൾ ഉണ്ട്?
 6. ഫ്രീ സെക്സിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
 7. അദ്ധ്യാപകൻ വിദ്യാർഥിനിയെ (തിരിച്ചും) പ്രണയിക്കുന്നത് തെറ്റാണോ?
 8. കേരളത്തിലെ അമിത കൂലി വാങ്ങുന്ന ഓട്ടോറിക്ഷക്കാരെ ശിക്ഷിക്കാനുള്ള വഴികളേത്?
 9. നാളെ മഴ പെയ്യുമോ ഇല്ലയോ?
 10. കാമുകി/കാമുകൻ വഞ്ചിക്കുമോ ഇല്ലയോ?

ഇതാ പത്ത് വിഷയങ്ങൾ തന്നിരിക്കുന്നു. ഇതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു. ജെയിംസ് അലൻ പീറ്റേഴ്സന്റെ ‘ The infinity of thought process’ എന്ന പുസ്തകം അന്വേഷിച്ച് പോകാൻ തുടങ്ങുന്നവർ വായന ഉടനെ നിർത്തി വേറെ വല്ല പണിയ്ക്കും പോകുക. അങ്ങിനെയൊരു ആളുമില്ല പുസ്തകവുമില്ല. എല്ലാം കാലപ്രവാഹത്തിൽ സൃഷ്ടിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ മാത്രം.

പതിനൊന്നാമത്തെ ചോദ്യം കൂടി തരാം: കാഫ്ക എന്നൊരാൾ ജീവിച്ചിരുന്നോ ഇല്ലയോ?

എന്താ കഥ ല്ലേ?

ഒരു ഞായറാഴ്ചയ്ക്ക് ഒരാളെ ഇത്രയൊക്കെ അസംബന്ധനാക്കാൻ പറ്റുമോ?

ഇന്നലെ വൈകുന്നേരം ഉസ്താദ് പറഞ്ഞതുപോലെ, ഒരു തീപ്പെട്ടി കൊണ്ട് ബീഡിയും കത്തിക്കാം ശവവും കത്തിക്കാം.

പരാജയപ്പെട്ടവരുടെ ഓർമ്മദിവസമാണ് ഞായറാഴ്ചകൾ എന്ന് തോന്നുന്നുണ്ടോ. തെറ്റില്ല..ഒട്ടുമില്ല..

ഒരു തീപ്പെട്ടിക്കൊള്ളി കൊണ്ട് ചുട്ടു തീർക്കാനല്ലേയുള്ളൂ.

ടി വിയിൽ പീഢനഞായറാഴ്ച നോക്കി ക്രിക്കറ്റ് മത്സരം ഉണ്ട്. ഇന്ത്യ കളിക്കുന്നു. ഇന്ത്യയുടെ പ്രാണൻ സച്ചിൻ കളിക്കുന്നു. തൊണ്ണൂറ്റിയൊമ്പത് സെഞ്ച്വറികൾ കഴിഞ്ഞ് കന്യാചർമ്മം പൊട്ടാൻ കാത്തിരിക്കുന്ന പെൺകൊടിയെപ്പോലെ നൂറാമത്തെ സെഞ്ച്വറിയ്കായി കാത്തിരിക്കുകയാണ് ആരാധകർ, ഞാനുൾപ്പടെ.
എന്റെ ലിംഗവും യോനിയും കഴയ്ക്കുന്നു. എന്റെ മുലകൾ കൂർത്ത് കൂർത്ത് വരുന്നു. വായുവിൽ ആലിംഗനങ്ങളും ചുംബനങ്ങളും ഒഴുകിനടക്കുന്നു, എന്നെ..എന്നെ..എന്നെ എന്ന് മനസ്സ് കുതറുന്നു..ഹാ ആ നിമിഷത്തിനായി..

ഹ ..ഹാ..യൂ ബ്ലഡീ

ധൃഷ്ടദ്യു മ്നനൻ ചിരിച്ചു. നിനക്ക് വേറൊന്നും പറയാനില്ലേസച്ചിനും സെഞ്ച്വറിയും

ഒരു ദേശദ്രോഹിയെ നോക്കുന്ന നോട്ടം എന്റെ കണ്ണുകളിൽ..

(മ്മ്ഇനി ഞാൻ സച്ചിന്റെ നൂറാം സെഞ്ച്വറി കാണാൻ കാത്തിരിക്കുകയാണെന്ന് ആരും വിചാരിക്കേണ്ട..എനിക്കത് പുല്ലാണ്, വലിച്ചെറിഞ്ഞ ബസ് ടിക്കറ്റാണ്..സച്ചിനാണത്രേ സച്ചിൻ..ഇത് വെറും സിംബോളിക് കളി)

പതിനാറ് പന്തുകൾ ബാക്കി, ഇരുപത് രൺസ് വേണം..പിന്നെയെല്ലാം വജ്രലിപിയിലെഴുതിയ ചരിത്രം.

എനിക്കോ..ചിന്തകൾ  തെക്കോട്ടാണ്. കാരണം തെക്കു ഭാഗത്താണ് ഓഫീസ്. ഉദ്വേഗം നിറഞ്ഞിരിക്കുന്ന ഓഫീസ്. മാത്രമല്ല, എന്റെ ശമ്പളം എന്റെ ജീവിതം എല്ലാം എല്ലാം തെക്കുഭാഗത്ത്.

രണ്ടു മാസത്തെ അവധി കഴിഞ്ഞ് ഓഫീസിൽ തിരിച്ചെത്തിയപ്പോൾ എന്നെ കാത്ത് മാനേജറുടെ ഉത്തരവ് ഉണ്ടായിരുന്നു.

അതിനും മുന്നേ എന്നെ പ്രേമിക്കുന്നവളുടെ ഫോണിലെ ബാലൻസ് തീരും വരെയുള്ള എസ് എം എസുകളും. ആർക്കാണ് ആദ്യം മറുപടി പറയുക.

‘യേസ്..കെ..’ മാനേജർ ഒരു മുഖവുരയുടെ ആവശ്യമില്ലാതെ സംഭാഷണത്തിലേയ്ക്ക് കടന്നു.

‘ എന്തായിരുന്നു പ്രശ്നം..ഒരാഴ്ചത്തെ അവധി രണ്ടു മാസം നീളാനുള്ള കാരണം?’

‘സുഖമില്ലാതിരുന്നതുകൊണ്ടാണല്ലോ അവധിയെടുത്തത്’

‘ആഫ്റ്റർ ദാറ്റ്?’

‘പിന്നേ..അസുഖം അറിഞ്ഞപ്പോൾ എല്ലാം തകിടം മറിഞ്ഞു..ഞാൻ എല്ലാ വിവരങ്ങളും അപ്പപ്പോൾ തന്നെ ഓഫീസിൽ അറിയിച്ചിരുന്നു’

‘ഹാ..അതൊരു എക്സ്ക്യൂസ് അല്ലല്ലോ..വി നീഡ് എവെരിതിങ് ഇൻ എ പ്രോപർ ചാന്നൽനിങ്ങൾ എന്തെങ്കിലും തെളിവുകൾ ഇവിടെ കൊണ്ടുവന്നോ? എനി ഡോക്യുമെന്റസ്? മെഡിക്കൽ സർട്ടി..?’

‘ഇല്ല..എന്റെ തെറ്റ്..അല്ല എന്റെ ഹൃദയത്തിന്റെ തെറ്റ്

‘വാട്ട് ഡൂ യൂ മീൻ?’

‘എനിക്ക് ഹൃദ്രോഗമാണെന്നറിഞ്ഞപ്പോൾ..ആ ഷോക്കിൽ

‘ഓ..കമോൺഹൃദ്രോഗം ഒരു രോഗമാണോ മിസ്റ്റർ..ഈ ഞാൻ തന്നെ രണ്ട് അറ്റാക്ക് കഴിഞ്ഞവനാണ്എന്നിട്ടെന്തായി?...”

‘സമ്മതം..ജീവിതത്തിൽ ആദ്യമായതുകൊണ്ട് കുറച്ച് പരിഭ്രമിച്ചു പോയി’

‘അല്ല..നിങ്ങൾ ആഘോഷിച്ചു..കമ്പനിയുടെ വിലപ്പെട്ട സമയം ഉപയോഗിച്ച്’

പതിനാറ് പന്തുകൾക്കും സച്ചിന്റെ സെഞ്ച്വറിയ്ക്കുമിടയിൽ പരസ്യങ്ങൾ രാകിപ്പറക്കുന്നു. എന്റെ ഹൃദയമിടിപ്പ് രണ്ട് വിക്കറ്റുകൾക്കിടയിലൂടെ പായുന്നം ബാറ്റ്സ്മാന്റെ മർദ്ദനത്തിൽ ഉയർന്നു പറക്കുന്ന, ഫീൽഡറുടെ കൈകളിൽ നിന്നും വഴുതിപ്പോകുന്ന..

പതിനാറ് പന്തുകൾ..പന്തുകൾ..

മാൻ..നീ ആ തല്ലിപ്പൊളി ജോലി കളയ്..ധൃഷ്ടദ്യു മ്നനൻ..

പതിനാറ് തെറികൾ പന്തുകൾ പോലെ അവന്റെ ബാറ്റിലേയ്ക്..

32316 ഒരു സംഖ്യയേയല്ലെന്ന് തോന്നി.

ഇനിയും ചിന്തിക്കാം..എന്റെ ഹൃദയം അതിനേക്കാൾ പതിന്മടങ്ങ് മിടിച്ചു കഴിഞ്ഞിരിക്കുന്നു.

ആരവംവിയർക്കുന്ന സച്ചിൻആകാംക്ഷ നിറഞ്ഞ ഗാലറി

കമന്റേറ്റർമാർരണ്ടാമത്തെ പന്തിൽ ഔട്ടായ ബാറ്റ്സ്മാന്റെ വിശേഷങ്ങൾ മധ്യേഏതാണാ നഗരം? സന്ധ്യയിൽ ചാലിച്ചു ചുവപ്പിച്ച ആകാശമുള്ള നഗരം..പുകയും പാൻ പരാഗിന്റെ കറയും ഉള്ള നഗരമേ ഞാൻ കണ്ടിട്ടുള്ളൂ..

ധൃഷ്ടൻ സിഗരറ്റ് വാങ്ങിക്കാൻ പുറത്തേയ്ക്ക് പോയി..ആകാംക്ഷ അടക്കാൻ പറ്റിയിട്ടുണ്ടാവില്ല.

പൊടുന്നനെ ..

ബാറ്റ് ആകാശത്തേക്കുയർത്തി ദൈവത്തിനോട് നന്ദി പറയുന്ന സച്ചിൻ

ഗ്രേറ്റ്..ബ്രേവോപതിനാറു പന്തുകൾ വേണ്ടി വന്നില്ലധൃഷ്ടൻ പറഞ്ഞു.

ദൈവമേഒരു ഹൃദയം മാത്രം മനുഷ്യനു തന്നെ നിന്നെ ഏത് ഞായറാഴ്ച വിസ്തരിക്കാൻ കഴിയും?

എന്റെ ഹൃദയം മിടിച്ചെന്നും ഇല്ലെന്നും പറഞ്ഞു..വെറുതേ..പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിച്ചിരിക്കുന്നതിന്റെ സന്തോഷത്തിന്.
സച്ചിൻ ടെണ്ടുൽക്കറും പതിനാറ്` പന്തുകളും സച്ചിൻ ടെണ്ടുൽക്കറും പതിനാറ്` പന്തുകളും Reviewed by Jayesh/ജയേഷ് on May 10, 2012 Rating: 5

21 comments:

 1. ജയേഷ്.. എന്താ പറയാ.. മാര്‍‌വലസ്സ്.. ഇതാണ് എഴുത്ത്.. ഈ എഴുത്തുകള്‍ക്കാണ് വായനക്കാര്‍ വേണ്ടത്.. എനിക്കിഷ്ടായി സുഹൃത്തേ...

  ReplyDelete
 2. എന്റെ ചിന്തകള്‍ തെക്കോട്ടാണ്...

  ReplyDelete
 3. അതി സുന്ദരമായ എഴുത്ത് എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.. ശരിക്കും ഗമണ്ടനായിട്ടുണ്ട്....ഈ ബ്ലോഗ് പരിചയപ്പെട്ടില്ലേല്‍ ശരിക്കും ഒരു നഷ്ടമായിരുന്നേനെ എനിക്ക് .. പരിചയപ്പെടുത്തി തന്ന സിയാഫ്കാക്ക് ഒത്തിരി താങ്ക്‌സ്...
  ഭാവുകങ്ങള്‍.. മുന്നോട്ട് കുതിക്കട്ടെ

  ReplyDelete
 4. "ഇതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു. ജെയിംസ് അലൻ പീറ്റേഴ്സന്റെ ‘ The infinity of thought process’ എന്ന പുസ്തകം അന്വേഷിച്ച് പോകാൻ തുടങ്ങുന്നവർ വായന ഉടനെ നിർത്തി വേറെ വല്ല പണിയ്ക്കും പോകുക. അങ്ങിനെയൊരു ആളുമില്ല പുസ്തകവുമില്ല. എല്ലാം കാലപ്രവാഹത്തിൽ സൃഷ്ടിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ മാത്രം."
  ..
  ..


  പറഞ്ഞത് നന്നായി..അല്ലേല്‍ ഞങ്ങളില്‍ പലരും ഇത് തപ്പി യാത്ര തുടങ്ങിയേനെ..കൊള്ളാം.. ആദ്യ പകുതി സൂപ്പര്‍..ആശംസകള്‍..

  ReplyDelete
 5. അപാരമായ ചിന്തകൾ...!

  ReplyDelete
 6. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ ക്കും നന്ദി

  ReplyDelete
  Replies
  1. rasakaramayi chinthippichu...... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........

   Delete
 7. നന്നായി ജയേഷ്

  ReplyDelete
 8. നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 9. Adipoleeeee adipoleeeeeeeeee like.......

  ReplyDelete
 10. ജയേഷ്, നന്നായിട്ടുണ്ട്

  ReplyDelete
 11. വായിച്ചു വട്ടായല്ലോ ജയേഷേ...
  :)

  ReplyDelete