ഭിന്നലിംഗക്കാരും സ്വവർഗരതിയും പൗരാണികഭാരതത്തിൽ: ദേവ്ദത്ത് പട്ടനായ്ക്കിന്റെ പഠനം


ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. അവർ മുഖ്യധാരയിലേയ്ക്ക് കടന്നു വരുന്നതും സാധാരണ ജീവിതത്തിന്റെ ഭാഗമായി മാറുന്നതുമെല്ലാം വളരെ ബുദ്ധിമുട്ടിയാണ് നമ്മുടെ സമൂഹം ഉൾക്കൊണ്ടത്. ഭിന്നലിംഗക്കാർ ഇപ്പോഴും പൂർണ്ണമായും സമൂഹത്തിനോട് ഇഴ ചേർന്നു കഴിഞ്ഞു എന്നും പറയാനായിട്ടില്ല. അവരെ മാറ്റി നിർത്താനുള്ള പ്രവണത രൂക്ഷമാകുന്നത് കാണാം മിക്കവാറും ഇടങ്ങളിൽ. അവർ സമരം ചെയ്യുന്നു. തങ്ങളും മനുഷ്യരാണെന്നും ആണിനും പെണ്ണിനും എന്നത് പോലെ അവകാശങ്ങൾ ഉള്ളവരാണെന്നും ഉറക്കെ വിളിച്ചു പറയുകയും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഭിന്നലിംഗക്കാരെ അകറ്റി നിർത്തുന്നതിൽ മതത്തിന് വലിയ പങ്കുണ്ടെന്നും കാണാൻ കഴിയാവുന്നതാണ്. അത്തരം ഒരു ധാരണ മതബോധത്തിന്റെ ഭാഗമായി ഊട്ടിയുറപ്പിച്ചാണ് അവർക്ക് അയിത്തം കൽപ്പിക്കുന്നത്. എന്നാൽ അങ്ങിനെയാണോ ശരിക്കും കാര്യങ്ങൾ? മതഗ്രന്ഥങ്ങളിൽ ഭിന്നലിംഗക്കാരെപ്പറ്റി ഒന്നും പറയുന്നില്ലേ? അല്ലെങ്കിൽ മതം എങ്ങിനെയാണ് ഭിന്നലിംഗക്കാരെ അടയാളപ്പെടുത്തുന്നത്?

ഇത്തരം ചോദ്യങ്ങളുമായുള്ള അന്വേഷണമാണ് ദേവ്ദത്ത് പട്ടനായ്ക്കിന്റെ പുസ്തകമായ ശിഖണ്ഡി: ആന്റ് അദർ ടേൽസ് ദെ ഡോണ്ട് ടെൽ യു ചർച്ച ചെയ്യുന്നത്. ഭിന്നലിംഗക്കാരുടെ വിഷയം പടിഞ്ഞാറൻ രാജ്യങ്ങളിൽ കുറച്ചു കാലം മുൻപ് മാത്രം ചർച്ചയാകുമ്പോൾ, ഇന്ത്യൻ പുരാണങ്ങളിൽ അവർ സ്ഥാനം പിടിച്ചിരുന്നു എന്ന് വിശദമാക്കുകയാണ് ദേവ്ദത്ത്
ശിഖണ്ഡിയെപ്പോലെയുള്ള കഥാപാത്രങ്ങൾ മാത്രമല്ല, ശിവന്റെ നപുംസകം എന്ന അവതാരം ഉൾപ്പെട്ട കഥയും അദ്ദേഹം പരിശോധനയ്ക്കെടുക്കുന്നുണ്ട്.

സ്വവർഗലൈംഗികത മാത്രമല്ല, അതിനെ ഇന്ത്യയുടെ ഭൂതകാലം  എങ്ങിനെ പരിഗണിച്ചിരുന്നു എന്നുകൂടി അദ്ദേഹം തന്റെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. പൗരാണികഭാരതത്തിൽ വിമാനം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവർ അതേ കാലത്ത് സ്വവർഗരതിയും ഉണ്ടായിരുന്നെന്ന് സമ്മതിക്കാൻ തയ്യാറാവില്ലെന്ന് ദേവ്ദത്ത് പറയുന്നു.

പുരാണകഥകൾ വിശകലനത്തിനെടുത്ത്, ഭിന്നലിംഗക്കാരും സ്വവർഗരതിയും ഉൾപ്പെടുന്ന ഒരു പഴയ ലോകത്തിന്റെ പഠിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം

നാരദാ ന്യൂസിൽ എഴുതിയത്

Buy Shikhandi: Ánd Other ‘Queer’ Tales They Don’t Tell You

ഭിന്നലിംഗക്കാരും സ്വവർഗരതിയും പൗരാണികഭാരതത്തിൽ: ദേവ്ദത്ത് പട്ടനായ്ക്കിന്റെ പഠനം ഭിന്നലിംഗക്കാരും സ്വവർഗരതിയും പൗരാണികഭാരതത്തിൽ: ദേവ്ദത്ത് പട്ടനായ്ക്കിന്റെ പഠനം Reviewed by Jayesh/ജയേഷ് on December 06, 2017 Rating: 5

No comments: